ദുരന്തനിവാരണത്തില്‍ പങ്കാളികളായവരെ അനുമോദിച്ചു.

0

എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ മഴക്കാല ദുരന്തനിവാരണത്തില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അനുമോദിച്ചു. ബത്തേരി നിയോജകമണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനവും, വിദ്യര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപഹാരങ്ങളും നല്‍കി എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി എന്‍ കെ ഷാജി അധ്യക്ഷത വഹിച്ചു. പുല്‍പ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി പി.ടി.എ വൈസ് പ്രസിഡന്റ് കെ എന്‍ മനോജ് ,സ്റ്റാഫ് സെക്രട്ടറി അജില്‍ സലി പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മണി ,സജീവന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍.അലക്‌സ്, കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ അശ്വതി കെബി, പ്രൊഫസര്‍ കെ സി അബഹാം,ദിനേശ് എന്നിവര്‍ സംസാരിക്കുകയും കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ സി വിനോദ് കുമാര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ സി സ്മിത നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!