മാതൃകാ ജനപ്രതിനിധി പുരസ്‌കാരം ജി.മായാദേവിക്ക്
ഇന്ത്യന്‍ ട്രൂത്ത് 2020 ഏര്‍പ്പെടുത്തിയ വുമണ്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മുന്‍ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായദേവിയെ മാതൃകാ ജനപ്രതിനിധിയായി തിരഞ്ഞെടുത്തു.കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പഞ്ചായത്തിന്റെ വിവിധ തലങ്ങളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരത്തിനര്‍ഹയായത്.ആദിവാസികളുള്‍പ്പെടെ തീര്‍ത്തും സാധാരണക്കാരുള്‍പ്പെടുന്ന മേഖലയില്‍ നടപ്പാക്കിയ മികവാര്‍ന്ന പദ്ധതികള്‍,പ്രഖ്യാപനത്തിനപ്പുറം പൂര്‍ണത കണ്ട നിരവധി ഘടകങ്ങള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.പ്രശംസാപത്രവും ശില്‍പ്പവും ഉള്‍പ്പെടുന്ന പുരസ്‌കാരം അടുത്ത മാസം ആദ്യവാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ സമ്മാനിക്കുമെന്ന് ഇന്ത്യന്‍ ട്രൂത്ത് ചെയര്‍മാന്‍ ഇ.എം.ബാബു അറിയിച്ചു.നിരവധി എന്‍ട്രികളില്‍ നിന്ന് വിദഗ്ധ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.