പൊലീസ് ചമഞ്ഞ് പ്രവാസികളുടെ താമസസ്ഥലത്ത് കയറി; സ്വദേശി യുവാവ് അറസ്റ്റില്‍
പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പ്രവാസികളുടെ താമസസ്ഥലത്ത് കയറി പരിശോധന നടത്തിയ യുവാവ് സൗദി അറേബ്യയില്‍ അറസ്റ്റില്‍. മോഷണം ലക്ഷ്യമിട്ടാണ് സ്വദേശി യുവാവ് താമസസ്ഥലത്ത് കയറിയത്. ഇയാളെ റിയാദില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. തുടര്‍നിയമനടപടികള്‍ക്കായി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.