വിദഗ്ധ സംഘം പരിശോധന നടത്തി
ഉരുള്‍പ്പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് ക്യാമ്പില്‍ കഴിയുന്ന മക്കിമല കാര്‍ക്ക് വീട്ടിലേക്ക് തിരിച്ചു പോകാം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് പി.യു.ദാസിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം പരിശോധന നടത്തി സ്ഥലത്ത് ഇപ്പോള്‍ ഭീഷണിയില്ലന്നും ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഇനി വീടുകളിലേക്ക് മടങ്ങാമെന്നും പി.യു.ദാസ് പറഞ്ഞു. ആഗസ്ത് 9 നാണ് തലപ്പുഴമക്കിമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത് അന്ന് മംഗലശേരി റസാക്ക് ഭാര്യ സീനത്ത് എന്നിവര്‍ മരണപ്പെട്ടിരുന്നു മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് പ്രദേശത്തെ 25 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു.