യാസ് ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

0

കമ്പളക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂത്ത് ഫോര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ നിര്‍വ്വഹിച്ചു.നാഷണല്‍ ടെന്നീസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ താരങ്ങള്‍ക്കുള്ള ക്ലബ്ബിന്റെ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂര്‍ നല്‍കി.യാസ് ക്ലബ്ബ് പ്രസിഡന്റ് യൂസഫ് അധ്യക്ഷനായിരുന്നു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ നൂരിഷ ചേനോത്ത്,സലിജ ഉണ്ണി, ക്ലബ്ബ് സെക്രട്ടറി ഷൈജല്‍ കുന്നത്ത് ,
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റ്റി.കെ അസ്ലം, നവോദയ ഗ്രന്ഥശാല പ്രസിഡന്റ് മജീദ്, മോയിന്‍ കടവന്‍, സി. രവീന്ദ്രന്‍, പി ഇസ്മായില്‍ , വി പി യൂസഫ്, സലീംകടവന്‍, പ്രവീണ്‍, അഷ്‌റഫ് ഇടത്തില്‍,ഷമീര്‍ കോരന്‍കുന്നന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!