കാരുണ്യ യാത്രയുമായി സ്വകാര്യ ബസ് ജീവനക്കാര്‍

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങുമായി സ്വകാര്യ ബസ് തൊഴിലാളികളും ഉടമകളും ചേര്‍ന്ന് നടത്തിയ ധനസമാഹരണ പരിപാടിക്ക് മാനന്തവാടി താലൂക്കിലെ സ്വകാര്യ ബസ്സ് തൊഴിലാളികളും ഉടമകളും കൈകോര്‍ത്തു. താലൂക്കിലെ 45 ബസ്സുകളിലെ ഇന്നത്തെ വരുമാനവും തൊഴിലാളികളുടെ വേതനവുമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത്. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ബസ് സ്റ്റാന്റില്‍ ഡി.വൈ.എസ്.പി കെ എം ദേവസ്യ നിര്‍വ്വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം ഫ്രാന്‍സിസ് ഫ്‌ളാഗ് ഓഫ് ചെയ്തു. അബ്ദുല്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍, പൂതാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി യു ജോര്‍ജ്ജ്, ട്രാഫിക് എസ്.ഐ വി വര്‍ഗ്ഗീസ്, കെ ഉസ്മാന്‍, എന്‍.ജെ ചാക്കോ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!