അടല്‍ബിഹാരി വാജ്പേയ്‌യുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തു
മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയ്‌യുടെ ചിതാഭസ്മം പാപ്പനാശി കാളിന്ദി സംഗമത്തില്‍ നിമഞ്ജനം ചെയ്തു തിരുനെല്ലി കാളിന്ദി പുഴയും ബ്രഹ്മഗിരി പാപനാശിനിയും സംഗമത്തില്‍ ഇന്ന് രണ്ട് മണിയോടെ വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് ചിതാഭസ്മം ഒഴുക്കിയത്. ചിതാഭസ്മ നിമഞ്ജന യാത്ര മാനന്തവാടിയില്‍ അനുസ്മരണ സമ്മേളനം നടത്തി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കൊണ്ട് വന്ന ചിതാഭസ്മം നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം ഏറ്റുവാങ്ങി തുടര്‍ന്ന് മാനന്തവാടി ക്ഷീര സംഘം ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു ബി.ജെ.പി. നേതാക്കളായ പി.ജി. ആനന്ദ്കുമാര്‍, കെ. സദാനന്ദന്‍, പള്ളിയറ രാമന്‍, കണ്ണന്‍ കണിയാരം, കെ. മോഹന്‍ദാസ്, മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കളായ ഇ.ജെ. ബാബു, പടയന്‍ മുഹമ്മദ്, ജോസഫ് കളപ്പുരക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് തിരുനെല്ലി ക്ഷേത്രത്തില്‍ ചിതാഭസ്മം നിമഞ്ജനം ചെയ്തു.