കപ്പേളയിലെ പുല്‍ക്കൂട് ശ്രദ്ധേയമാകുന്നു

0

കപ്പേളയിലെ പുല്‍ക്കൂട് ശ്രദ്ധേയമാകുന്നു

ക്രിസ്തുമസിന് തെര്‍മോക്കോള്‍ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയില്‍ പുല്‍ക്കൂട് നിര്‍മ്മിച്ച് ശ്രദ്ധേയരാവുകയാണ് അഞ്ചു കുന്ന് ഒന്നാം മൈല്‍ കുരിശ് പള്ളിക്ക് സമീപത്തെ ഒരു പറ്റം യുവാക്കള്‍.തെര്‍മോക്കോള്‍ ഉപയോഗിച്ച് 40 അടി നീളവും 20 അടി വീതിയുമുള്ള കൊട്ടാരസദൃശ്യമായ പുല്‍ക്കൂടാണ് പതിനഞ്ചോളം യുവാക്കള്‍ രണ്ടാഴ്ചകൊണ്ട് നിര്‍മ്മിച്ചത്.

കൊവിഡ് പ്രതിസന്ധിക്കിടെ സകലവും നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷയേകുക എന്നലക്ഷ്യത്തോടെയാണ് പുല്‍ക്കൂട് നിര്‍മ്മിച്ചതെന്ന് ഇവര്‍ പറയുന്നു. നിരവധി പേരാണ് പുല്‍ക്കൂട് കാണാന്‍ എത്തുന്നത്. കാരക്കാമല ഇടവക വികാരി ജോണി കുന്നത്ത്, കെസിവൈഎംപ്രസിഡന്റ് ഷിതിന്‍ അര്‍പ്പത്താനത്, ജോബിന്‍ പുഞ്ചയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!