വാളാട് തോളക്കരയില്‍ കടുവ പശുവിനെ ആക്രമിച്ചുകൊന്നു.
തോളക്കര കല്ലുമൊട്ടംകുന്ന് മോഹനന്റെ 3 വയസുള്ള പശുവിനെയാണ് കഴിഞ്ഞ രാത്രി കടുവകൊന്ന് ശരീരഭാഗം ഭക്ഷിച്ചത്. തൊഴുത്തിന് സമീപം കെട്ടിയ പശുവിനെ കൊന്നശേഷം വലിച്ചു കൊണ്ട് പോകാനുള്ള ശ്രമം മരക്കുറ്റിയില്‍ തടഞ്ഞതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാടുമൂടിയ തോട്ടത്തില്‍ നിന്നും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പേരിയ ഫോറസ്റ്റ് ഡിവിഷന്‍ വരയാല്‍ ഡെപ്യൂട്ടി റേഞ്ചര്‍ എസ്എന്‍ രാജേഷ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ഷൈജു, മനോജ് എന്നിവ രുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തി യാക്കി. കടുവയെ കണ്ടെത്തി പിടുകൂടുന്നതിന് ക്യാമറ സ്ഥാപിക്കാനും തീരുമാനമായി