ദേശീയ കര്‍ഷക ദിനം ആചരിച്ചു
വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി,മാനന്തവാടി സാമ്പത്തിക സാക്ഷരതാ കേന്ദ്രം,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനന്തവാടി എന്നിവയുടെ സഹകരണത്തോടെ ദേശീയ കര്‍ഷക ദിനം ആചരിച്ചു.വെള്ളമുണ്ട കൃഷി ഓഫീസര്‍ എം.ശരണ്യ പരിപാടി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട വിശദീകരണം ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ എം.സുധാകരന്‍ അവതരിപ്പിച്ചു.
ഡിജിറ്റല്‍ ബാങ്കിങ്ങുമായി ബന്ധപ്പെട്ട് മാനന്തവാടി എസ്ബിഐയിലെ ജോഷി എബ്രഹാം ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി എം.മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു.കാര്‍ഷിക വേദി കണ്‍വീനര്‍ എ.ജനാര്‍ദ്ദനന്‍ ,ലൈബ്രറി വൈസ് പ്രസിഡന്റ് മിഥുന്‍ മുണ്ടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.എം.മുരളീധരന്‍ ,യൂസഫ് ഉസ്മാലി, ശശി സി.പി, ജോര്‍ജ് ഇ ജെ, ആലി കുനി ങ്ങാരത്ത്, വി.സതീശന്‍ എന്നിവര്‍ ചര്‍ച്ചയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.