കൊറോണ പശ്ചാത്തലത്തില്‍ ഒരു പുല്‍കൂട്

0

കൊറോണയും കൊവിഡും മഹാവിപത്താ യപ്പോള്‍ ക്രിസ്തുമസ് ആഘോഷ ങ്ങള്‍ മാറ്റിവെക്ക പ്പെടുന്ന സാഹചര്യത്തില്‍ കൊറോണ വൈറ സി ന്റെ ബോധവല്‍ക്കരണവുമായി പുല്‍ക്കൂടൊരു ക്കി ഒരു ആതുരസേവന കേന്ദ്രം.മാനന്തവാടി സെന്റ് ജോസഫ് മിഷന്‍
ആശുപത്രി അധികൃതരാണ് ആശുപത്രിക്കകത്ത് യേശുദേവനെ വരവേല്‍ക്കാന്‍ പുല്‍കൂട് ഒരുക്കിയത്.

ജീവന്റെ രക്ഷകരായി ആശുപത്രി അധികാരികളും ജീവനക്കാരും തലങ്ങും വിലങ്ങും ഓടി നടക്കു മ്പോഴും മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ആശുപത്രിയിലെ കൂട്ടായ്മ ഇത്തവണ ഒരുക്കിയത് കൊറോണ പശ്ചാതലത്തിലുള്ള ഒരു പുല്‍കൂട്. കൊവിഡ് പശ്ചാതലത്തില്‍ ആഘോഷങ്ങള്‍ മാറ്റിവെക്കപ്പെടുംമ്പോഴും തങ്ങളുടെ ആതുരാല യത്തില്‍ എത്തുന്നവര്‍ക്ക് കൊറോണ വൈറസി ന്റെ സന്ദേശം ഉള്‍ക്കൊള്ളാനുതകുന്ന തരത്തിലുള്ള പുല്‍ക്കൂടൊരുക്കി വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കു കയാണ് മാനന്തവാടിയിലെ സെന്റ് ജോസഫ് മിഷന്‍ ആശുപത്രി അധികൃതര്‍ ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ അനിത തോമസ്, സിസ്റ്റര്‍ ഷീജ, ബ്രദര്‍ ജെസ്റ്റിന്‍, ബ്രദര്‍ സിബിന്‍ സഹപ്രവര്‍ത്തകരായ ബിജു, ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചെറിയ ചിലവില്‍ ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!