കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം സത്യാഗ്രഹസമരം നടത്തി

0

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ എച്ച്‌ഐഎംയുപി സ്‌കൂളില്‍ സത്യാഗ്രഹസമരം നടത്തി.സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലുടനീളം വലിയ രീതിയിലുള്ള സമരപരിപാടികളാണ്‌ സംഘടിപ്പിക്കുന്നത്.  ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കര്‍ഷകവിരുദ്ധ നീക്കത്തെ ചെറുക്കാന്‍ ജില്ലയിലെ കര്‍ഷകര്‍ ഒന്നടങ്കം അണിനിരക്കുമെന്ന സന്ദേശമാണ് സത്യാഗ്രഹത്തില്‍ ഉയര്‍ന്നത്. വയനാട് പോലുള്ള കാര്‍ഷിക ജില്ലയിലെ കര്‍ഷകര്‍ വലിയ ആശങ്കയോടെയാണ് കര്‍ഷക നിയമത്തെ കാണുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏറ്റവും ശ്രദ്ധേയമായ ബഹുജന പ്രക്ഷോഭമാണ് കര്‍ഷകരുടെതെന്നും, കര്‍ഷക വിരുദ്ധനായ പ്രധാനമന്ത്രി രാജ്യത്തുണ്ടെന്നത് രാജ്യത്തിനുതന്നെ അപമാനകരമാണെന്നും എംഎല്‍എ പറഞ്ഞു. ഭരണഘടനാ താല്‍പര്യങ്ങളെ പോലും സംരക്ഷിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്ര ഭരണാധികാരികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അംബി ചിറയില്‍, വി പി വര്‍ക്കി, എന്‍ ഓ ദേവസ്യ, സലിം കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!