ജില്ലയില്‍ 219 പേര്‍ക്ക് കൂടി കോവിഡ്
192 പേര്‍ക്ക് രോഗമുക്തി
216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
രോഗം സ്ഥിരീകരിച്ചവര്‍-ബത്തേരി സ്വദേശികളായ 22 പേര്, പടിഞ്ഞാറത്തറ 21 പേര്, മേപ്പാടി 20 പേര്, പൊഴുതന 18 പേര്, മീനങ്ങാടി, മൂപ്പൈനാട് 17 പേര് വീതം, കോട്ടത്തറ 15 പേര്, വെങ്ങപ്പള്ളി, മുട്ടില്‍ 12 പേര് വീതം, മാനന്തവാടി, വെള്ളമുണ്ട 11 പേര് വീതം, കല്‍പ്പറ്റ 8 പേര്, നെന്മേനി 7 പേര്, കണിയാമ്പറ്റ 6 പേര്, അമ്പലവയല്‍ 4 പേര്, പുല്‍പ്പള്ളി 3 പേര്, തവിഞ്ഞാല്‍, വൈത്തിരി, നൂല്‍പ്പുഴ, തിരുനെല്ലി, പൂതാടി 2 പേര് വീതം, തൊണ്ടര്‍നാട്, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡിസംബര്‍ 10 ന് കര്‍ണാടകയില്‍ നിന്ന് വന്ന രണ്ട് പൂതാടി സ്വദേശികള്‍, ഡിസംബര്‍ പതിനാറിന് ബാംഗ്ലൂരില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.