കർഷക സമരം 20-ാം ദിവസത്തിലേക്ക്; ഡൽഹി- രാജസ്ഥാൻ ദേശീയപാത ഉപരോധിച്ചു
സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ശക്തമായി മുന്നോട്ട് പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഇന്നലെ 40 ഓളം കർഷകകർ നിരാഹാര സത്യാഗ്രഹം നയിച്ചിരുന്നു. ഇന്ന് 2000 ത്തോളം സ്ത്രീകൾ പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലേക്ക് കുടുംബവുമായി പുറപ്പെട്ടിട്ടുണ്ട്. അതിനിടയിൽ സമരക്കാർ ഡൽഹി- രാജസ്ഥാൻ ദേശീയ പാത ഉപരോധിച്ചു. ഷാജഹാൻപൂർ, പൽവൽ കേന്ദ്രീകരിച്ചാണ് ഉപരോധം മുന്നോട്ട് പോകുന്നത്.
തങ്ങൾ മുന്നോട്ട് വച്ചിട്ടുള്ള നയങ്ങൾ അംഗീകരിക്കാൻ തയാറായാൽ ചർച്ചയ്ക്ക് തയാറാണെന്ന നിർദേശം കർഷകർ മുന്നോട്ട് വച്ചിട്ടുണ്ട്.
അതേസമയം, ഗാന്ധിയൻ അണ്ണാ ഹസാരെ കേന്ദ്ര കൃഷി മന്ത്രിയ്ക്ക് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ താനും ഈ സമരത്തിന്റെ ഭാഗമാകുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു.
മാത്രമല്ല, ഡൽഹി -ഉത്തർ പ്രദേശ് അതിർത്തിയിൽ ചില്ലയിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്.