ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വരയാല്‍ കാപ്പാട്ടുമല തലക്കാംകുനി കോളനിയിലെ കേളു (38) നെയാണ് പാറത്തോട്ടം പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിതോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നയാട്ടിനിടെ അബദ്ധത്തില്‍ തോക്ക് പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റും മേല്‍നടപടികളും സ്വീകരിച്ചു വരുന്നു. സഹായിയായ തലക്കാം കുനി കോളനിയില്‍ തന്നെയുള്ള യുവാവ് പോലീസ് കസ്റ്റഡിയില്‍ ഉള്ളതായും സൂചനയുണ്ട്.