പാടെ തകര്‍ന്ന് കരിമാനി റോഡ്

0

കഴിഞ്ഞ ആഴ്ച്ചയുണ്ടായ കാലവര്‍ഷ കെടുതിയില്‍ പാടേ തകര്‍ന്ന് മാനന്തവാടി കരിമാനി വെണ്‍മണി റോഡ്. കനത്ത ഉറവയില്‍ 100 മീറ്ററോളം റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. റോഡ് തകര്‍ന്നതോടെ തെങ്ങിന്‍ തടികള്‍ റോഡില്‍ ഇട്ടാണ് ഇതുവഴി ഇപ്പോള്‍ കാല്‍ നടയാത്രപോലും സാധ്യമാകുന്നത്. കരിമാനി പള്ളി വികാരി ഫാ. ജില്‍സ് ഞവരക്കാട്ടിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ റോഡില്‍ തെങ്ങിന്‍തടികള്‍ വെട്ടിയിട്ട് താല്‍കാലിക നടപ്പാത ഉണ്ടാക്കി യെങ്കിലും മാനന്തവാടി കണ്ണുര്‍ റോഡില്‍ പലസ്ഥലങ്ങളിലും ഗതാഗതടസം നേരിട്ടതോടെ പല വാഹനങ്ങളും ഇതു വഴി വന്നതോടെ റോഡ് വീണ്ടും പുര്‍ണ്ണമായും തകര്‍ന്നു. റോഡ് തകര്‍ന്നതോടെ കരിമാനി കൊളങ്ങോട് വെണ്‍മണി പ്രദേശത്തെ ആളുകള്‍ കിലോ മീറ്ററോളം ദൂരം യാത്ര ചെയ്ത് വേണം വീടുകളില്‍ എത്താന്‍, ഇതു വഴി രണ്ടോളം ബസ്സുകള്‍ സര്‍വ്വിസ് നടത്തിയിരുന്നെങ്കിലും റോഡ് തകര്‍ന്നതോടെ ബസ്സ് സര്‍വ്വിസും നിലച്ചു. അടിയന്തിരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!