എടക്കല്‍ ഗുഹയില്‍ കല്ല് അടര്‍ന്നുവീണു. പ്രവേശന നിരോധനം.

0

അമ്പുകുത്തി മലയിലെ ചരിത്രപ്രസിദ്ധമായ എടക്കല്‍ ഗുഹയില്‍ കല്ല് അടര്‍ന്നുവീണു. ഒന്നാം ഗുഹാമുഖത്തോട് ചേര്‍ന്നാണ് കല്ല് അടര്‍ന്ന് വീണത്. ഈ ഭാഗത്ത് ഗുഹയ്ക്ക് പുറത്ത് പാറയില്‍ ചെറിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുഹയിലേക്ക് സഞ്ചാരികളുടെ പ്രവേശനം എടക്കല്‍ ഡി.എം.സി താല്‍ക്കാലികമായി നിരോധിച്ചു. ഇന്നാണ് കല്ല് അടര്‍ന്ന് വീണത് ശ്രദ്ധയില്‍പ്പെട്ടതെന്നും കഴിഞ്ഞ ഏതെങ്കിലും ദിവസമായിരിക്കാം ഇത് സംഭവിച്ചിട്ടുണ്ടായിരിക്കുക എന്നുമാണ് ഗുഹാ അധികൃതരുടെ നിഗമനം. ചെറിയ കല്ലാണ് അടര്‍ന്ന് വീണതെന്നും സംഭവം പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടന്നും പുരാവസ്തു വകുപ്പ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ടിനുശേഷമേ ഗുഹ എന്നു തുറക്കുമെന്ന കാര്യം പറയാന്‍ കഴിയുകയുള്ളുവെന്നും ഗുഹാ മാനേജര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!