വെണ്ണിയോട് പുഴയില്‍ കാണാതായ സായൂജിന്റെ മൃതദേഹം കണ്ടെത്തി

0

വിളമ്പുകണ്ടം കഴുക്കലോടി ബദിരൂര്‍ കയത്തിലാണ് ആനപ്പാറ നാരായണന്‍കുട്ടിയുടെ മകന്‍ സായൂജ് (9) ന്റെ മൃതദേഹം കണ്ടെ ത്തിയത് കാണാതായസ്ഥലത്ത് നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വെണ്ണിയോട് പുഴയി ലേക്കാണ് നാടിനെ മുഴുവന്‍ നടുക്കിയ ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാലംഗ കുടുംബം എടുത്തു ചാടിയത്. നിര്‍മ്മാണ തൊഴിലാളിയായ ചുണ്ടേല്‍ ആനപ്പാറ കല്ലുരുട്ടി പറമ്പില്‍ നാരായണന്‍കുട്ടി (45), ഭാര്യ ശ്രീജ(37), മകള്‍ സൂര്യ(11), മകന്‍ സായൂജ്(9) എന്നിവര്‍ ഓഗസ്റ്റ് 4 ാം തിയ്യതിയാണ് നാലംഗ കുടുംബം പുഴയില്‍ അകപ്പെട്ടത്. നാരായണന്‍ കുട്ടി ,ഭാര്യ ശ്രീജ, മകള്‍ എന്നിവരുടെ മൃതദേഹം നേരത്ത കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെയാണ് മകന്‍ സായൂജിന്റെ മൃതദേഹം കണ്ടെത്തിയത്.
രണ്ടാഴ്ച്ച മുമ്പ് ആനപ്പാറയിലെ വാടക വീട്ടില്‍ നിന്ന് വെണ്ണിയോട് എത്തിയ ഇവര്‍ ഇവിടുത്തെ ഹോട്ടലില്‍ നിന്ന് ചായ കഴിച്ച് ഇറങ്ങിയ ഇവര്‍ പിന്നീട് എങ്ങോട്ടാണ് പോയതെന്ന് ആരും കണ്ടിരുന്നില്ല. പിറ്റേ ദിവസം രാവിലെ 9 മണിക്ക് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനത്തില്‍ നിന്ന് വെണ്ണിയോട് പൊയില്‍ പുഴയിലേക്ക് ഇറങ്ങുന്ന പടവില്‍ ഉപേക്ഷിച്ച നിലയില്‍ ലേഡീസ് ബാഗും കുടകളും ചെരുപ്പും പടവില്‍ നിന്ന് പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കാല്‍പ്പാടുകളും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ കമ്പളക്കാട് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗിലെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തുന്നതും അന്ന് തിരച്ചില്‍ ആരംഭിച്ചതും.

Leave A Reply

Your email address will not be published.

error: Content is protected !!