കൊവിഡ് 19 ; വാക്സിൻ ഉപയോഗം നിർബന്ധമാക്കരുതെന്ന് ലോകാരോഗ്യ സംഘടന
കൊവിഡ് വാക്സിൻ ഉപയോഗം നിർബന്ധമാക്കരുതെന്ന് ലോകാരോഗ്യ സംഘടന. വാക്സിന്‍ നിര്‍ബന്ധമാക്കുന്നത് തെറ്റായ വഴിയാണെന്നും അതിന്റെ ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുകയാണ് വേണ്ടതെന്നും ലോകാരോഗ്യസംഘടന രോഗപ്രതിരോധവിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ പറഞ്ഞു.കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനേഷന്‍ ക്യാമ്പയ്‌നുകള്‍ എങ്ങനെ നടത്തണമെന്ന് രാജ്യങ്ങളെ ബോധവത്കരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുന്നത് നിര്‍ബന്ധമാക്കുന്നത് തെറ്റായ മാര്‍ഗം തെരഞ്ഞെടുക്കുന്നതിന് സമം ആയിരിക്കുമെന്നും യുഎന്‍ ആരോഗ്യ ഏജൻസി നിര്‍ദ്ദേശിക്കുന്നു.