കര്‍ണാടകയില്‍ നിന്നും കാറില്‍ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച് രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍.പൊന്നാനി സ്വദേശികളായ ഫക്രുദ്ദീന്‍(25),ഷഹബാസ് മുര്‍ഷിദ്(24) എന്നിവരെയാണ് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇന്ന് നാല് മണിയോടെയാണ് വാഹന പരിശോധനക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ഇയോണ്‍ കാറില്‍ നിന്നും രണ്ട് കിലോ കഞ്ചാവുമായി ഇരുവരെയും എക്സൈസ് പിടികൂടിയത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് കേസെടുക്കുകയും ചെയ്തു.എക്സൈസ് ഇന്‍സ്പെക്ടര്‍ വി കെ മണികണ്ഠന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം.ബി ഹരിദാസന്‍, കെ.കെ അജയകുമാര്‍,സിഇഒമാരായ സി.സുരേഷ്, അമല്‍ദേവ് എന്നിവര്‍ ചേര്‍ന്നാണ് വാഹനപരിശോധന നടത്തി കഞ്ചാവ് കണ്ടെടുത്തത്.
Sign in
Sign in
Recover your password.
A password will be e-mailed to you.