മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പ്രളയ ബാധിത പ്രദേശങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ആഗസ്റ്റ് 30 ന് അവസാനഘട്ട ശുചീകരണംനടത്തുമെന്ന് ജില്ലാ കളകടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അടസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിനും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ഏറ്റെടുക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകള്‍ വാസയോഗ്യമാണോ വൈദ്യുതികരണം സുരക്ഷതമാണോയെന്നും പഞ്ചായത്ത് കോ-ഓര്‍ഡിനേഷന്‍ സമിതി പരിശോധിക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാരം എന്നിവ നഷ്ടപ്പെട്ടവരുടെ രേഖകള്‍ വീണ്ടെടുക്കുന്നതിന് ജില്ലയില്‍ ഉടന്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അവ ലഭ്യമാക്കും. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌ക്കരിക്കുന്നതിനുള്ള നടപടി ആരംഭിക്കും. ആരോഗ്യം, ശുചിത്വം, സാനിട്ടേഷന്‍ എന്നിവ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഗണ്‍ ബൂട്ട്, കൈയ്യുറ, മാസ്‌ക് എന്നിവ ലഭ്യമാക്കും. ശുചീകരണ പ്രവര്‍ത്തനത്തിലേര്‍ പ്പെട്ടിരിക്കുന്നവര്‍ക്കെല്ലാം രോഗപ്രതിരോധ മരുന്ന് നല്‍കും. ക്യാമ്പുകളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിത്യോപയോഗസാധനങ്ങളുടേയും ശുചീകരണ സാമഗ്രികളുടേയും കിറ്റുകള്‍ നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി, മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ പി.വി.പ്രവീജ്, ടി.എല്‍. സാബു, എഡിഎം കെ. അജീഷ്, സബ് കളകടര്‍ എന്‍.എസ്.കെ. ഉമേഷ,് ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ.പി.മേഴ്‌സി, കെ.ജയപ്രകാശന്‍, എ. മാര്‍ക്കോസ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍ തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ പ്രസിഡന്റുമാര്‍ വിവിധ സന്നദ്ധ സംഘടന പ്രതിനിധികള്‍ മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ താല്‍പ്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും
keralarescue.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം. സംഘടനകളുടെ സേവനങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും [email protected] ഇ-മെയില്‍ വിലാസത്തിലും അറിയിക്കാം. ഫോണ്‍-04936206265, 206267
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post