കേരളം ഏറ്റവും വലിയ പ്രളയക്കെടുതി നേരിടുന്ന അവസരത്തില്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും, സാഹോദര്യത്തിന്റെയും സ്മരണകളുണര്‍ത്തി ആഘോഷങ്ങളും ആര്‍ഭാടവുമില്ലാതെ യാണ് ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇന്ന് ജില്ലയില്‍ വലിയ പെരുന്നാള്‍ കൊണ്ടാടിയത്. പ്രളയം കവര്‍ന്നവര്‍ക്കൊപ്പം നില്‍ക്കാനാണ് ഇത്തവണത്തെ വലിയ പെരുന്നാളില്‍ വിശ്വാസികളുടെ തീരുമാനം. വലിയ പെരുന്നാളിനോടനുബന്ധിച്ച് മാനന്തവാടി ബാദര്‍ ജുമാ മസ്ജിദില്‍ സാജിദ് അമാനിയും എടവക ഈസ്റ്റ് പാലമുക്കില്‍ നിസാര്‍ ദാരിമിയും പാണ്ടിക്കടവ് ജുമാ മസ്ജിദില്‍ ഫൈസല്‍ ദാരിമി മുണ്ടക്കുറ്റിയും മാനന്തവാടി എരുമത്തെരുവ് ജുമാ മസ്ജിദില്‍ അനീഫ് റഹ്മാനിയും പിലാക്കാവ് പഞ്ചാരകൊല്ലി ജുമാ മസ്ജിദില്‍ സുലൈമാന്‍ മുസ്ല്യാരും തലപ്പഴ ചുങ്കം ജുമാ മസ്ജിദില്‍ ഫൈസല്‍ ഫൈസിയും തവിഞ്ഞാല്‍ 44-ാം മൈല്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് കുട്ടി സഖാഫിയും മാനന്തവാടി ചെറ്റപ്പാലം ജുമാ മസ്ജിദില്‍ സാബിത്ത് ബാഫിയും പെരുന്നാള്‍ നിസ്‌ക്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ത്യാഗ സ്മരണകളുയര്‍ത്തിക്കൊണ്ട് വിവിധ പള്ളികളില്‍ നടന്ന പ്രാര്‍ത്ഥനകളില്‍ ദുരിതബാധിതരെ സഹായിക്കേണ്ട മതപരമായ ബാധ്യതകളുണര്‍ത്തിക്കൊണ്ട് ഇമാമുമാര്‍ ഉദ്ബോധനപ്രസംഗങ്ങള്‍ നടത്തി. വെള്ളമുണ്ട എട്ടെനാല്‍ സലഫി മസ്ജിദില്‍ നടന്ന പ്രാര്‍ത്ഥനക്ക് ജംഷീര്‍ സ്വലാഹി നേതൃത്വം നല്‍കി. കോറോം മസ്ജിദില്‍ സികെ കല്ലൂര്‍, വെള്ളമുണ്ട മസ്ജിദില്‍ അബ്ദുറസാഖ് സലഫി, തരുവണ ജുമാ മസ്ജിദില്‍ മുഹമ്മദ്നിസാമി എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ പള്ളികളില്‍ വെച്ചും ദുരിതബാധിതര്‍ക്കായുള്ള ഫണ്ട് ശേഖരണവും നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.