വീല്‍ചെയറുകള്‍ വിതരണം ചെയ്തു.
ലോകഭിന്നശേഷി ദിനത്തിന്റെ ഭാഗമായി റോട്ടറി കബനി വാലി,ബാംഗളൂര്‍ നോര്‍ത്ത് വെസ്റ്റ് റോട്ടറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ തിരഞ്ഞെടുത്ത 35 ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകള്‍ വിതരണം ചെയ്തു. വയനാട് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സബ്കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് വീല്‍ചെയറുകളുടെ വിതരണോദ്ഘാടനം നിര്‍വ്വ ഹിച്ചു.റോട്ടറികബനിവാലി പ്രസിഡണ്ട് കെ ജെ റാഫേല്‍ അദ്ധ്യക്ഷത വഹിച്ചു.ബാംഗളൂര്‍ വെസ്റ്റ് പ്രസിഡണ്ട് സുമതിറാവു,ബിജേഷ് മാനുവല്‍,സണ്ണി സി കെ,ഡിഗോള്‍ തോമസ് എന്നിവര്‍ സംസാരിച്ചു.