ഏഞ്ചലിന്റെ കുഞ്ഞുടുപ്പില്‍ സ്‌നേഹത്തിന്റെ നനവുളള അക്ഷരങ്ങള്‍

0

പ്രിയപ്പെട്ട കൂട്ടുകാരീ… നിങ്ങളുടെ ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു. എന്റെ ചെറിയൊരു സഹായം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു എന്ന് ഏഞ്ചല്‍. കാലവര്‍ഷക്കെടുതിയില്‍ ദുരിതം പേറുന്നവര്‍ക്ക് താങ്ങായി വയനാട് കളക്‌ട്രേറ്റില്‍ ഒഴുകിയെത്തിയ സഹായക്കൂമ്പാരങ്ങള്‍ തരംതിരിക്കുന്നതിനിടെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ട ഈ കുറിപ്പ് മനോഹരമായ ഒരു കുഞ്ഞുടുപ്പില്‍ പിന്‍ചെയ്ത നിലയിലായിരുന്നു. സ്‌നേഹാര്‍ദ്രമായ മനസ്സുളള ഈ മാലാഖ ആരെന്നോ എവിടെയെന്നോ സൂചനയൊന്നും നല്‍കാതെയുളള പുസ്തകത്താളിലെ ഈ കത്തും ഉടുപ്പും ജീവനക്കാര്‍ ജില്ലാ കളക്ടറുടെ ചുമതലയുളള ആയുഷ് വകുപ്പ് അഡീഷണല്‍ സെക്രട്ടറി കേശവേന്ദ്രകുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഉടുപ്പും കത്തും എത്രയും വേഗം അര്‍ഹതപ്പെട്ട ഒരു പെണ്‍കുട്ടിക്ക് എത്തിച്ച് കൊടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശവും നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!