പ്രവാസി കൂട്ടായ്മകളുടെ കൈതാങ്ങില്‍ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി കൂട്ടായ്മകളുടെ സഹകരണത്തോടെ മഴക്കെടുതിയില്‍ തകര്‍ന്ന വയനാട്ടിലെ സാധാരണകാരുടെ വീടുകള്‍ പുനര്‍ നിര്‍മ്മിച്ച് നല്‍കുന്നു. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഘടനകളുടെ സഹായത്തിന് പുറമെയാണ് വയനാട് ഉള്‍പ്പടെ കേരളത്തിലെ 14 ജില്ലകളിലെയും വീട് നഷ്ടപ്പെട്ടവര്‍ക്ക് പിന്തുണയുമായി വീട് നിര്‍മ്മിച്ച് നല്‍കുന്നത്. 40000 ത്തോളം അംഗങ്ങളുള്ള പ്രവാസി പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റജിസ്ട്രേഡ് സംഘടനയാണ് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.