കാലവര്‍ഷക്കെടുതി ജില്ലയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമംനേരിട്ടുതുടങ്ങി. വെള്ളപൊക്ക ഭീഷണിയെ തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് നിലച്ചതാണ് ക്ഷാമത്തിന് കാരണം. അരി അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ക്കാണ് ക്ഷാമം നേരിടുന്നത്. ശക്തമായ മഴയെതുടര്‍ന്ന് പ്രളയകെടുതിയില്‍ ജില്ല മുങ്ങിയതോടെയാണ് ഭക്ഷ്യക്ഷാമവും തുടങ്ങിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ മറ്റുജില്ലകളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ ചുരം കയറി എത്താത്തതിനെ തുടര്‍ന്ന് അരിയടക്കമുള്ള ഭക്ഷ്യസ്തുക്കള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്താത്തത് ഭക്ഷ്യക്ഷാമത്തിന് കാരണമാവുന്നു. ആന്ധ്രയില്‍ നിന്നുമാണ് അരി എത്തുന്നത്. ചരക്കുമായി എത്തിയ ലോറികള്‍ മൈസൂരില്‍ നിര്‍ത്തിയിട്ടിയിരിക്കുകയാണ്. ജില്ലയില്‍ അതിരൂക്ഷമായ വെള്ളപ്പൊക്കമാണന്ന പ്രചാരണമാണ് ലോറികള്‍ ചരക്കുമായി ഇങ്ങോട്ട് എത്തുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. അരിക്ക് പുറമെ പഞ്ചസാര, ഓയില്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം ക്ഷാമം നേരിടാന്‍ തുടങ്ങിയെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അതേ സമയം ജില്ലയില്‍ ദിവസങ്ങള്‍ക്കകം ഭക്ഷ്യസാധനങ്ങള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യമ്പുകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ ലോഡ് കണക്കിനാണ് പോവുന്നത്. ഇതോടെ വന്‍കിട കച്ചവടക്കാരുടെ ഗോഡൗണുകള്‍വരെ കാലിയായി തുടങ്ങി.
Sign in
Sign in
Recover your password.
A password will be e-mailed to you.