ജില്ലയില്‍ പെട്രോളിന് ക്ഷാമമില്ലെന്ന് പമ്പുടമകള്‍

0

ജില്ലയില്‍ നിലവില്‍ ഉണ്ടാവുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ക്ഷാമം വരുത്തിതീര്‍ക്കുന്നതാണന്നാണ് പമ്പുടമകള്‍ പറയുന്നത്. സംസ്ഥാനം പ്രളയക്കെടുതിയിലായതോടെ പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ ജില്ലയിലേക്ക് എത്തുന്നതില്‍ തടസ്സം നേരിടുന്നുവെന്ന പ്രചാരണം ഉണ്ടായി. ഇതോടെ വാഹന ഉടമകള്‍ പെട്രോള്‍ സ്റ്റോക്ക് ചെയ്യാന്‍ തുടങ്ങിയതാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമെന്നാണ് പമ്പുടമകള്‍ പറയുന്നത്. നിലവില്‍ കൃത്യമായി എല്ലാദിവസവും എത്തികൊണ്ടിരുന്ന പെട്രോള്‍ ഇപ്പോഴും എത്തിക്കുന്നുണ്ട്. 4000 ലിറ്റര്‍ പെട്രോള്‍ ഒന്നരദിവസം വിറ്റിരുന്ന ബത്തേരിയിലെ ഒരു പമ്പില്‍ ഇത്രയും പെട്രോള്‍ വിറ്റുതീര്‍ന്നത് രണ്ടര മണിക്കൂറുകൊണ്ടാണ്. നിലവില്‍ കോഴിക്കോട്ടുനിന്നും പെട്രോള്‍ എത്തിക്കുന്നുണ്ട്. അതിനാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ക്ഷാമം ഇല്ലെന്നാണ് ഉടമകള്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!