ബത്തേരി നായ്ക്കട്ടി ചിത്രാലയക്കരയിലാണ് വീടിന്റെ വാതില്‍ കുത്തിതുറന്ന് 21 ലക്ഷവും 25 പവന്‍ സ്വര്‍ണവും കവര്‍ന്നത്.മാളപ്പുരയില്‍ അബ്ദുള്‍ സലിമിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. സംഭവത്തില്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 21 ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണവും കവര്‍ന്നു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന സലിമിന്റെ ഭാര്യയും കുട്ടികളും നായ്ക്കട്ടി നിരപ്പത്തുള്ള തറവാട് വീട്ടില്‍ പോയതായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ഏഴു മണിയോടെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. ഫിംഗര്‍പ്രിന്റ് പരിശോധന വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.