ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാട്ടം നടത്തി വണ്ടിക്കടവ് മാവിലാംതോട്ടില്‍ വീരമൃത്യു വരിച്ച കേരള വര്‍മ പഴശ്ശിരാജയുടെ സ്മരണ പുതുക്കി മാവിലാംതോട് പഴശ്ശി സ്മാരകത്തില്‍ അനുസ്മരണം നടത്തി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങുകള്‍ മാത്രമാണ് സ്മാരകത്തില്‍ നടന്നത്.
രാവിലെ പഴശ്ശിത്തറയില്‍ ദീപം തെളിച്ചു. തുടര്‍ന്ന് പ്രദേശത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. പഴശ്ശി മ്യൂസിയത്തിന്റെയും തുടര്‍ന്ന് വയനാട് സിറ്റി ക്ലബിന്റെയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ബെന്നി മാത്യു, സി.ഡി ബാബു, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പൗലോസിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രദേശത്തെ വിവിധ ക്ലബുകളുടെയും സന്നദ്ധ സംഘടനയുടെയും നേതൃത്വത്തില്‍ പഴശ്ശിത്തറയിലെത്തി പുഷ്പാര്‍ച്ചന നടത്തി.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും കോവിഡ് നിയന്ത്രണങ്ങളും കാരണം ലളിതമായ ചടങ്ങുകള്‍ മാത്രമാണ് നടന്നത്.