മോഷണ പരമ്പര പ്രതി അറസ്റ്റില്‍

0


മുള്ളന്‍കൊല്ലിയിലെ മോഷണ പരമ്പര പ്രതി അറസ്റ്റില്‍. കാട്ടിക്കുളം മുള്ളന്‍കൊല്ലി വെള്ളാഞ്ചേരി പ്രദേശത്ത് തുടരെ തുടരെ മോഷണം നടത്തി വിലസിയ കള്ളന്‍ പോലീസിന്റെ പിടിയില്‍ തൃശ്ശിലേരി പ്ലാമൂല കുന്ന് കോട്ടുരത്തില്‍ അജിത് എന്ന കണ്ണന്‍ 20 ആണ് പിടിയിലായത് കഴിഞ്ഞ 17നാണ് ആദ്യം മുള്ളന്‍കൊല്ലിയില്‍ നാസറിന്റെ വീട് കുത്തിതുറന്ന് ആഭരങ്ങളും പണവും കവര്‍ന്നത് തുടര്‍ന്ന് 19 ന് സമീപത്ത് തന്നെയുള്ള വിമല എന്ന വീട്ടമ്മയെ ഭീഷണിപെടുത്തി മാല പൊട്ടിച്ചെടുത്ത് രക്ഷപെട്ടു, തുടര്‍ന്ന് 21 ന് വാസു എന്നാളുടെ വീട്ടിലും മോഷണം നടത്തി ഇന്നലെ ഉച്ചയോടെയാണ് അജിത്തിനെ തിരുനെല്ലി എസ്.ഐ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്, ചോദ്യം ചെയ്യലില്‍ മുള്ളന്‍കൊല്ലി പ്രദേശത്ത് നടത്തിയ മോഷണങ്ങള്‍ പ്രതി സമ്മതിച്ചതായി ബിജു ആന്റണി പറഞ്ഞു. ചോദ്യം ചെയ്യലില്‍ മാനന്തവാടി സ്വകാര്യ സ്വര്‍ണ്ണ കടയില്‍ വിറ്റ ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട് രണ്ട് ദിവസം മുന്‍പ് തൃശ്ശിലേരി പ്ലാമൂല ബേബി എന്നായാളുടെ കടയില്‍ നിന്ന് ഏഴായിരം രൂപ മോഷണം പോയതിനെ തുടര്‍ന്ന് ബേബി അജിത്തിന്റെ പേരില്‍ പരാതി നല്‍കിയിരുന്നു ഇതിന്റെ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത് പ്രതിയെ ഇന്ന് ഉച്ചയോടെ മാനന്തവാടി കോടതിയില്‍ ഹാജരാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!