വോട്ടറും ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം
പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടറും കോവിഡ് പ്രതിരോധത്തിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരോ വോട്ടര്‍ക്കുമുളള ഫോമുകള്‍ പ്രത്യേകം കവറുകളിലാണ് സൂക്ഷിക്കേണ്ടത്. ബാലറ്റ് പേപ്പറുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ സ്പെഷ്യല്‍ പോളിംഗ് ഓഫീസറും വോട്ടറും മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുളളു. സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസിങ് എന്നിവ നിര്‍ബന്ധമാണ്. ഉപയോഗിച്ച സ്പെഷ്യല്‍ ബാലറ്റ് പേപ്പറുകളും ഫോമുകളും സൂക്ഷിക്കാന്‍ വരണാധികാരികള്‍ പ്രത്യേകം സ്ഥലം ഒരുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.