സ്ത്രീധന- ഗാര്‍ഹിക പീഡന നിരോധന ദിനം ആചരിച്ചു

0

ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീധന- ഗാര്‍ഹിക പീഡന നിരോധന ദിനം ആചരിച്ചു. കലക്ട്രേറ്റില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു.സ്ത്രീ സുരക്ഷയും സ്ത്രീകള്‍ക്കെതിരായ അതിക്രമം നേരിടാനുള്ള ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളെ കുറിച്ച് സാമൂഹിക അവബോധം ശക്തപ്പെടുത്തണമെന്നും അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാനും ഉയിര്‍ത്തെഴുന്നേല്‍ക്കാനും പെണ്‍കുട്ടികള്‍ പ്രാപ്തരാകണമെന്നും നിയമങ്ങള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.നൂല്‍പ്പുഴ പഞ്ചായത്ത് അംഗണ്‍വാടി ജീവനക്കാര്‍ ‘പെണ്‍കരുത്ത്’ സ്‌കിറ്റ് അവതരിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള പദ്ധതിയായ സഖി -വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ജീവനക്കാര്‍ സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന സ്‌കിറ്റും അവതരിപ്പിച്ചു.
സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസിനു കീഴിലെ ചടങ്ങില്‍ ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എ.നിസ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ബി സൈന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!