വിമത പേടിയില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും ബ്ലോക്ക് പഞ്ചായ ത്തിലും നൂല്‍പ്പുഴ പഞ്ചായത്തിലും വിമത പേടിയില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍. നഗരസഭയില്‍ 4 ഡിവിഷനു കളിലും, ബത്തേരി ബ്ലോക്കില്‍ രണ്ട് ഡിവിഷനുകളിലും, നൂല്‍പ്പുഴ പഞ്ചായത്തില്‍ ഒരുവാര്‍ഡിലുമാണ് വലത് ഇടത് മുന്നണികളുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്ക് വിമതന്മാര്‍ ഭീഷണിയായിരിക്കുന്നത്.
നഗരസഭയില്‍ ഇരുപത്തിയേഴാം ഡിവിഷനായ കല്ലുവയലും, പന്ത്രണ്ടാം ഡിവിഷനായ കുപ്പാടിയിലും,പതിനാലാം ഡിവിഷന്‍ മന്തണ്ടിക്കുന്നിലും ബ്ലോക്ക് പഞ്ചായത്തില്‍ എട്ടാം ഡിവിഷനായ കോളിയാടിയിലുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതന്മാര്‍ രംഗത്തെത്തി യിരിക്കുന്നത്.
അതേ സമയം നഗരസഭയില്‍ ആര്‍മാട് ഡിവിഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് റിബലായി മുന്‍ പഞ്ചായത്ത് അംഗവും രംഗത്തെത്തിയിട്ടുണ്ട്. നൂല്‍പ്പുഴയില്‍ കൊട്ടനോട് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കുമെതിരെ റിബല്‍ സ്ഥാനാര്‍ത്ഥി നോമിനേഷന്‍ നല്‍കി. കൂടാതെ നമ്പികൊല്ലി ബ്ലോക്ക് ഡിവിഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് റിബലായി ഘടകകക്ഷിയില്‍ നിന്നും രാജിവെച്ചെത്തിയ യുവനേതാവും നോമിനേഷന്‍ നല്‍കി പ്രചരണം ആരംഭിച്ചു. അതേ സമയം പത്രിക പിന്‍വലിക്കല്‍ തീയതി ആയ 23 നകം വിമതന്മാരെ പിന്‍വലിക്കാനുള്ള ചര്‍ച്ചകളും മുന്നണികള്‍ അണിയറയില്‍ നടത്തുന്നുണ്ട്.