സര്‍ക്കാര്‍ തറവില നിശ്ചയിച്ച പച്ചക്കറികള്‍ ഹോര്‍ട്ടി കോര്‍പ്പ് ഇനിമുതല്‍ സംഭരിക്കണമെങ്കില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം. എ ഐഎംഎസ് കേരള എന്ന പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ചെയ്യാത്ത കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുകയില്ല.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 16 ഇനം പച്ചക്കറികളുടെ സംഭരണത്തിനായി ചുമതലപ്പെടുത്തിയ ഹോര്‍ട്ടികോര്‍പ്പില്‍ ഇനി മുതല്‍ ജില്ലയിലെ കര്‍ഷകര്‍ പച്ചക്കറി ഉത്പ്പന്നങ്ങള്‍ നല്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പോര്‍ട്ടായ എ.ഐ.എം.എസ് കേരളയില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ കൃഷിഭവന്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് ചെയ്യാം.
കര്‍ഷകര്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ ലഭിക്കുന്ന യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ സുക്ഷിച്ച് വെക്കണം. തറവില നിശ്ചയിക്കാത്ത ഉത്പ്പന്നങ്ങള്‍ ഹോര്‍ട്ടി കോര്‍പ്പിന് നല്‍കണമെങ്കില്‍ ബത്തേരി അമ്മായിപ്പാലത്തെ കാര്‍ഷികമൊത്ത വിപണന കേന്ദ്രത്തിലും കര്‍ഷകര്‍ രജിസ്ട്രേഷന്‍ ചെയ്യണമെന്നും രജിസ്ട്രേഷനുകള്‍ ഇല്ലാത്ത കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ ഇനി മുതല്‍ എടുക്കുകയില്ലെന്നും ഹോര്‍ട്ടി കോര്‍പ്പ് ജില്ലാ മാനേജര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 7510704073 എന്ന നമ്പറുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.