രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം; നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും

0

മതിയായ രേഖകളില്ലാതെ ഒമാനിൽ  കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ ഇന്ന് മുതൽ ആരംഭിക്കും. പിഴ കൂടാതെ രാജ്യം വിടാനുള്ള ഈ അവസരം പരമാവധി  പ്രയോജനപ്പെടുത്ത ണമെന്നു മസ്‍കത്ത് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.

ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസമാകും.ഞായറാഴ്‍ച  മുതല്‍ ഡിസംബര്‍ 31 വരെയാണ് രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കായി മന്ത്രാലയം ഈ ആനുകൂല്യം   അനുവദിച്ചിരിക്കുന്നത്. നടപടികൾ വേഗത്തിലാക്കാൻ തൊഴിൽ മന്ത്രാലയം  പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. തൊഴിൽ രേഖകളുടെ കാലാവധി കഴിഞ്ഞ് ഒമാനിൽ കുടുങ്ങിയ പ്രവാസികളുടെ പിഴ ഒഴിവാക്കി നല്‍കുമെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!