ജനറല്‍ വിപിന്‍ റാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ നില്‍പ്പ് സമരം നടത്തി
വിമുക്തഭടന്‍മാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കണമെന്ന ജനറല്‍ വിപിന്‍ റാവത്തിന്റെ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസ് ലീഗ് മാനന്തവാടി താലൂക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ ഗാന്ധി പാര്‍ക്കില്‍ നില്‍പ്പ് സമരം നടത്തി. താലൂക്ക് പ്രസിഡണ്ട് അഡ്വ. പി ജെ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ലെഫ്റ്റനന്റ് മാധവന്‍ നമ്പ്യാര്‍, ജോണ്‍ കമ്പകുഴിയില്‍, പുരുഷു കുനിയില്‍, ടി എം രവീന്ദ്രന്‍, എം എ ദേവസ്യ എന്നിവര്‍ സംസാരിച്ചു