പശുവിനെ കടുവ ആക്രമിച്ചുകൊന്നു.
മേലെ തലപ്പുഴയിലെ ലക്ഷ്മി ചന്ദ്രന്റെ 4 വയസ്പ്രായമുള്ള കറവയുള്ളതും ഗര്‍ഭിണിയുമായി പശുവിനെയാണ് കടുവ കൊന്നത്. ഇന്ന് 10.30 ഓടെയാണ് സംഭവം. സമീപത്തെ എസ്‌റ്റേറ്റില്‍ കെട്ടിയിട്ടതായിരുന്നു. ഗര്‍ഭിണിയായ മറ്റൊരു പശുവിനും കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു. വനംവകുപ്പ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.