പ്രിന്റിംഗ് മേഖല ഉണര്‍വിലേക്ക്
കൊവിഡ് പശ്ചാത്തലത്തില്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ പ്രിന്റിംഗ് മേഖല ത്രിതല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തോടെയാണ് ഉണര്‍വിലേക്ക് നീങ്ങുന്നത് .
ഫ്‌ളക്‌സ്,നോട്ടീസ്,തുടങ്ങി തിരഞ്ഞെടുപ്പിന് ആവശ്യമായ സംഗതികളെല്ലാം പ്രിന്റ് ചെയ്യുന്ന തിരക്കിലാണ് ജില്ലയിലെ പ്രിന്റിംഗ് പ്രസ്സുകള്‍
ലോക്ക്ഡൗണും കൊറോണയും കാരണം പ്രിന്റിംഗ് മേഖല തകര്‍ച്ചയുടെ വക്കിലായിരുന്നു. ഈ മേഖയിലുള്ള നൂറ് കണക്കിന് സ്ഥാപനങ്ങളില്‍ ഒരു പണിയുമില്ലാതെ നൂറ് കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ പോലും നഷ്ടപ്പെട്ട അവസ്ഥയായിരുന്നു.
എന്നാല്‍ ത്രിതല പഞ്ചായത്ത് തിരിഞ്ഞെടുപ്പ് പ്രഖ്യാപി ച്ചതോടെയാണ് പ്രിന്റിംഗ് പ്രസ്സുകളും മറ്റും സജീവമാകാന്‍ തുടങ്ങിയത്. . തികച്ചും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം ക്ലോത്ത് പ്രിന്റിംഗ് മാസ്‌ക്കുകള്‍ ഉള്‍പ്പെടെ പ്രിന്റിംഗ് ചെയ്യുന്ന തിരക്കിലാണ് പ്രിന്റിംഗ് പ്രസ്സുകള്‍. അതു കൊണ്ട് തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറ് കണക്കിന് സ്ഥാപനങ്ങളും കൊവിഡ് പശ്ചാതലത്തില്‍ ഉണര്‍വിന്റെ പാതയിലാണ്.