കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പനക്കാരുടെയും ഏജന്റ്മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ 2020 മാര്‍ച്ചില്‍ പരീക്ഷ എഴുതിയവരില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം ഡിസംബര്‍ 10 നകം ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍ അപേക്ഷിക്കണം. അപേക്ഷകര്‍ 31/10/2019നോ അതിനു മുന്‍പോ അംഗത്വമെടുത്ത സജീവ അംഗങ്ങളായിരിക്കണം. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ ഒരു വര്‍ഷത്തില്‍ കുറയാതെ അംശാദായമടച്ചിട്ടുള്ള സജീവ അംഗങ്ങളുടെ മക്കള്‍ക്ക് മെഡിക്കല്‍, എഞ്ചിനിയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കല്‍, പോളിടെക്നിക്, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, എം.സി.എ എന്നീ കോഴ്സുകള്‍ക്കായി ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ബന്ധപ്പെട്ട അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.