കാര്‍ഷിക പുരോഗമന സമിതി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്
ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് നാല് സീറ്റുകളിലും പഞ്ചായത്ത് തലത്തില്‍ ചിലവാര്‍ഡുകളിലും മത്സരിക്കാനാണ്തീരുമാനം.അതേ സമയം മറ്റിടങ്ങളില്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ പിന്താങ്ങാനുമാണ് കാര്‍ഷികപുരോഗമന സമിതി തീരുമാനിച്ചിരിക്കുന്നത്
കാര്‍ഷിക പുരോഗമന സമിതിയും തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നുവെന്ന വ്യക്തമായസൂചന നല്‍കിയാണ് നാലിടങ്ങളില്‍ മത്സരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന സമിതിയുടെ നേതൃയോഗം തീരുമാനിച്ചത്.ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ ചീരാല്‍,പുല്‍പ്പള്ളി എന്നിവിടങ്ങളിലും, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ നമ്പികൊല്ലി ഡിവിഷനിലും, കല്‍പ്പറ്റ ബ്ലോക്കില്‍ ചാരിറ്റി ഡിവിഷനിലും മല്‍സരിക്കാനാണ് നിലവില്‍ തീരുമാനം. കൂടാതെ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന്നായി സമിതി സംസ്ഥാന ചെയര്‍മാന്‍ പി. എം ജോയി ചെയര്‍മാനും,ഡോ. പി ലക്ഷ്മണന്‍, ഗഫൂര്‍ വെണ്ണിയോട്, കെ പി യൂസഫ് ഹാജി, ടി പി ശശി തുടങ്ങിയവരെ ഉള്‍പ്പെടുത്തി അഞ്ചംഗ പാര്‍ലമെന്റ് ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്.