ഒമാനിൽപ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം

0

ഒമാനിൽ വിദേശികളുടെ തൊഴിൽ പെർമിറ്റുകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതിനായി തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സേവനംആരംഭിച്ചിട്ടുണ്ട്.വിദേശത്ത് നിന്നും തൊഴിലിനായി ഓമനിലെത്തുന്ന പ്രവാസികള്‍ക്ക് റസിഡന്റ് കാർഡ് ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ തൊഴിലുടമയ്ക്ക് തൊഴിൽ കരാർ ഓൺലൈൻ വഴി  രജിസ്റ്റർ ചെയ്യാൻ സാധിക്കും. കരാർ പിന്നീട് പുനരവലോകനം ചെയ്യുന്നപക്ഷം ഓൺലൈനിൽ  തന്നെ ഭേദഗതി ചെയ്യാനും സാധിക്കുമെന്നും  മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള ധാരണ ഉറപ്പു വരുത്തുന്നതിനായി  തൊഴിലാളിയുടെ സമ്മതവും രേഖപ്പെടുത്തണം. ഓൺലൈൻ  രജിസ്ട്രേഷൻ പ്രാബല്യത്തിൽ വന്നു.

Leave A Reply

Your email address will not be published.

error: Content is protected !!