ഗ്ലോബല്‍ കെ.എം.സി.സി. പേരാല്‍ ശാഖാ കമ്മറ്റി പ്രഖ്യാപന സമ്മേളനം നടത്തി

0

പടിഞ്ഞാറത്തറ പേരാലില്‍നിന്നും വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കെ.എം.സി.സി. പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിച്ചു.പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സിയുടെയും ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും നിര്‍ദ്ദേശപ്രകാരം ശാഖാ യൂത്ത് ലീഗ് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് തീരുമാനം.

നാട്ടിലെ നേതാക്കക്കളും വിദേശ പ്രതിനിധികളും കൂടിയാ ലോജിച്ച് കമ്മറ്റിയെ തെരഞ്ഞെടുക്കുകയും, സയ്യിദ് ശിഹാ ബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ കമ്മറ്റിയെ പ്രഖ്യാപി ക്കുകയും ചെയ്തു. ശിഹാബ് കടവണ്ടി അധ്യക്ഷനായ പരിപാടിയില്‍ മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.മൊയ്തു ഉദ്ഘാടനം ചെയ്തു. ദമാം യൂണിവേഴ്‌സിറ്റി അധ്യാപകന്‍ അബൂട്ടി മാസ്റ്റര്‍ ശിവപുരം മുഖ്യ പ്രഭാഷണം നടത്തി.അലി റഹ്‌മാനി, സി കെ നിസാം, റസാഖ് അണക്കായി, എന്‍ പി ഷംസുദ്ധീന്‍, ആസ്യ ചേരാപുരം, സി കെ നവാസ്, ഷമീര്‍ കാഞ്ഞായി, ഈന്തന്‍ ഹാരിസ്, കെ എസ് ഇബ്രാഹിം, നിസാര്‍ ചക്കര, ബഷീര്‍ മക്ക, സമദ് പുതുശ്ശേരി, മുനീര്‍ മുണ്ടക്കുറ്റി, സി കെ അബൂബക്കര്‍ സി കെ മമ്മുട്ടി, പി കെ ശംസുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!