വോട്ടിംഗ് മെഷിനുകളുടെയും കണ്‍ട്രോള്‍ യൂണിറ്റുകളുടെയും ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി.

0

തദ്ദേശ സ്വയംഭരണ, നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷിനുകളുടെയും കണ്‍ട്രോള്‍ യൂണിറ്റുകളുടെയും ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. ബത്തേരി അമ്മായിപ്പാലം കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന മെഷിനുകളാണ് പരിശോധനയക്ക് വിധേയമാക്കിയത്. ജില്ലയിലേക്കുള്ള മുഴുവന്‍ വോട്ടിംഗ് മെഷിനുകളും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.

ഡിസംബറില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ത്രിതല പഞ്ചായത്ത്, നഗരസഭ തെരെഞ്ഞുടുപ്പിന്നാവശ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും, കണ്‍ട്രോള്‍ യൂണിറ്റുകളുടെയും പരിശോധനായണ് ബത്തേരിയില്‍ പൂര്‍ത്തിയായത്. 3150 ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളും, 900 കണ്‍ട്രോള്‍ യൂണിറ്റുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ജില്ലാഭരണകൂട ത്തിന്റെ മേല്‍നോട്ടത്തിലായിരുന്ന മെഷിനുകളുടെ പ്രാഥമിക പരിശോധന. മെഷിനുകള്‍ പ്രവര്‍ത്തന ക്ഷമമാണോ എന്ന പരിശോധനയാണ് നടന്നത്. 20 ദിവസം കൊണ്ടാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ജില്ലയിലേക്ക് ആവശ്യമായ മുഴുവന്‍ വോട്ടിംഗ് മെഷിനുകളും ബത്തേരി അമ്മായിപ്പാലത്തെ കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തിലെ സ്ട്രോംഗ്് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.ഇലക്ഷനോട് അനുബന്ധിച്ച് ഈ മെഷിനുകള്‍ ആര്‍ ഓമാര്‍ക്ക് കൈമാറും.

Leave A Reply

Your email address will not be published.

error: Content is protected !!
14:41