വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡ് ഉദ്ഘാടനെ ചെയ്തു
കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തിയ വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി നിര്‍വഹിച്ചു.വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡില്‍ താഴെ അങ്ങാടി ഭാഗത്ത് വര്‍ഷങ്ങളായി ചെറിയ മഴ പെയ്താല്‍ പോലും വെള്ളക്കെട്ട് രൂപപ്പെടുന്ന അവസ്ഥയായിരുന്നു. മാറിമാറിവന്ന പഞ്ചായത്ത് ഭരണസമിതികള്‍ താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തുക അല്ലാതെ ശാശ്വത പരിഹാരം ഇതുവരെ കണ്ടിരുന്നില്ല. ഇപ്പോള്‍ പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ മുടക്കി റോഡ് ഉയര്‍ത്തിയതോടെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാരായ എം സി ഇബ്രാഹിം ഹാജി, സക്കീന കുടുവ, വാര്‍ഡ് അംഗങ്ങളായ ബി എസ് കെ തങ്ങള്‍, അമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.