കളഞ്ഞുകിട്ടിയ പണം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് എ.ഡി.എസ്.പ്രസിഡന്റ് മാതൃകയായി
റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ പണം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് എ.ഡി.എസ്.പ്രസിഡന്റ് മാതൃകയായി. മാനന്തവാടി നഗരസഭ 22-ാം ഡിവിഷന്‍ എ.ഡി.എസ്. പ്രസിഡന്റ് സിനി ബാബു മറ്റമനയാണ് തനിക്ക് കളഞ്ഞു കിട്ടിയ വലിയ തുക മാനന്തവാടി പോലീസ് സ്റ്റേഷനില്‍ എല്‍പ്പിച്ച് മാതൃകയായത്.
നവംബര്‍ 3 ന് വൈകീട്ട് 6.30തോടെ സിനിയും ഭര്‍ത്താവ് ബാബുവും മാനന്തവാടി ടൗണില്‍ നിന്നും മൈത്രി നഗറിലെ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് വടേരി ശിവക്ഷേത്രത്തിന് സമീപം വെച്ച് കവറില്‍ പൊതിഞ്ഞ നിലയില്‍ പണം കളഞ്ഞുകിട്ടിയത്.തുടര്‍ന്ന് പണം കിട്ടിയ വിവരം ബന്ധുവായ ഫാദര്‍ വര്‍ഗ്ഗീസ് മറ്റമനയെ അറിയിച്ചു.തുടര്‍ന്ന് ഇന്ന് രാവിലെയോടെ ഫാദറിനെയും കൂട്ടി സിനിയും ബാബുവും മാനന്തവാടി പോലീസ് സ്റ്റേഷനിലെത്തി പണമടങ്ങിയ കവര്‍ സ്റ്റേഷന്‍ പി.ആര്‍.ഒ.റോയ് തോമസിനെ ഏല്‍പ്പിക്കുകയും ചെയ്തു.29710 രൂപയടങ്ങുന്ന കവറാണ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. പണം ഉടമസ്ഥനെ കണ്ടെത്തി നല്‍കുമെന്ന് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.