സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ മുള്ളന്‍ക്കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന വരള്‍ച്ചാ ലഘുകരണ പദ്ധതിയുടെ ഭാഗമായി നട്ടു പരിപാലിച്ച ഓടകള്‍ സംഭരിക്കുന്നതിന് കര്‍ഷകരുമായി ധാരണാ പത്രം ഒപ്പുവയ്ക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.
ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ധാരണാപത്രം കൈമാറല്‍ നിര്‍വഹിച്ചു.ജില്ല കലക്ടര്‍ ഡോ.അദീല അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു പ്രകാശ്, ഗിരിജാ കൃഷ്ണന്‍, രുഗ്മിണി സുബ്രമണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു