ഭണ്ഡാരം കുത്തിതുറന്ന് മോഷണം
ചുണ്ടക്കര സെന്റ് ജോസഫ്സ് പള്ളി ജംഗ്ഷനില്‍ സ്ഥാപിച്ച ഗ്രോട്ടോയ്ക്കു മുന്നിലുള്ള ഭണ്ഡാരത്തില്‍ നിന്നാണ് ഇന്നലെ രാത്രിയോടെ മോഷ്ടാവ് പൂട്ട് പൊളിച്ച് പണം കവര്‍ന്നത്.കുറച്ചു കാലമായി ഭണ്ഡാരം തുറക്കാത്തതിനാല്‍ എത്ര പണമുണ്ടെന്ന് തിട്ടപ്പെടുത്താന്‍ കഴിയില്ലെന്നും പള്ളി കമ്മറ്റിക്കാര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പള്ളി ഭാരവാഹികള്‍ കമ്പളക്കാട് പോലീസ് സ്്റ്റേഷനില്‍ പരാതി നല്‍കി. തുര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും പരിശോധിക്കുകയും ചെയ്തു.