വിള നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ നാലുപേര്‍ക്ക് അനുമതി ഒരാള്‍ വനിത

0

കര്‍ഷകരുടെ ഭൂമിയില്‍ വിളനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ പരിധിയില്‍ അനുമതി ലഭിച്ചവര്‍ 4 പേര്‍. അതില്‍ മേപ്പാടി റേഞ്ചിന്റെ പരിധിയില്‍ അനുമതി ലഭിച്ച 2 പേരില്‍ ഒരാള്‍ ഒരു വനിതയാണ്. മേപ്പാടി നത്തംകുനി പുറ്റാട് സ്വദേശിനി കാഞ്ഞിരത്തിങ്കല്‍ ബബിത ബെന്നിയാണ് ജില്ലയില്‍ തന്നെ അനുമതി ലഭിക്കുന്ന ആദ്യവനിത.

സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ പി രജ്ഞിത്ത് കുമാറാണ് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവിറക്കിയത്. 2020 മെയ് 18ലെ സര്‍്ക്കാര്‍ ഉത്തരവനുസരിച്ചാണ് ഡിഎഫ്ഒ അനുമതി നല്‍കിയിട്ടുള്ളത്. തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളവരെ എം പാനല്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഡിഎഫ്ഒമാര്‍ക്ക് അധികാരമുണ്ട്. അനുമതിയി്ക്കായി ലൈസന്‍സുള്ള വ്യക്തികള്‍ അതാത് റേഞ്ച് ഓഫിസര്‍മാര്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയിന്മേലാണ് ഡിഎഫ്ഒ ഉത്തരവിറക്കിയത്. മേപ്പാടി റേഞ്ചിന് കീഴില്‍ 2 പേര്‍ക്കാണിപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.

കാഞ്ഞിരിത്തിങ്കല്‍ ബബിത ബെന്നിയ്ക്കും കൊളഗപ്പാറ സ്വദേശി വിക്ടര്‍ ബര്‍ണാഡിനുമാണ് അനുമതി ലഭിച്ചിരിക്കുന്നത്. കല്‍പ്പറ്റ റേഞ്ചിന് കീഴില്‍ അച്ചൂരാനം സ്വദേശി എ ദിനേശന്‍.ചെതലേത്ത് റേഞ്ചിന് കീഴില്‍ പുല്‍പ്പള്ളി വേലിയമ്പം സ്വദേശി സി എന്‍ വെങ്കിടദാസ് എന്നിവരാണ് മറ്റുള്ളവര്‍. കാട്ടുപന്നികളെ നിബന്ധനകള്‍ക്ക് വിധേയമായി വെടിവെച്ചുകൊല്ലാന്‍ അനുമതി ലഭിച്ച ജില്ലയിലെ എന്നല്ല സംസ്ഥാനത്തെ തന്നെ ഏക വനിത ബബിത ബെന്നിയാണെന്നാണ് വിവരം. ലൈസന്‍സുള്ള തോക്കിന്റെ ഉടമയാണ് ബബിത ബെന്നി

Leave A Reply

Your email address will not be published.

error: Content is protected !!