ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്
132 പേര്‍ക്ക് രോഗമുക്തി
84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
രോഗം സ്ഥിരീകരിച്ചവര്‍-മേപ്പാടി സ്വദേശികളായ 12 പേര്, മീനങ്ങാടി 11 പേര്, അമ്പലവയല്‍ 10 പേര്, കണിയാമ്പറ്റ 9 പേര്, മൂപ്പൈനാട്, പടിഞ്ഞാറത്തറ, ബത്തേരി 5 പേര് വീതം, പനമരം 4 പേര്, എടവക, കല്‍പ്പറ്റ, നൂല്‍പ്പുഴ, വൈത്തിരി 3 പേര് വീതം, മുള്ളന്‍കൊല്ലി, മുട്ടില്‍, തവിഞ്ഞാല്‍ 2 പേര് വീതം, മാനന്തവാടി, പൂതാടി, പൊഴുതന, പുല്‍പ്പള്ളി, വെള്ളമുണ്ട ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഇതില്‍ അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഒക്ടോബര്‍ 25ന് കുവൈത്തില്‍ നിന്നും എത്തിയ മീനങ്ങാടി സ്വദേശിയും, ഒക്ടോബര്‍ 26ന് ഡല്‍ഹിയില്‍ നിന്നുമെത്തിയ മാനന്തവാടി സ്വദേശിയുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും എത്തി രോഗബാധിതരായത്.