മേപ്പാടി പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു

0

പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ വളണ്ടിയര്‍മാര്‍ മേപ്പാടി പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കി. സ്റ്റേഷനിലെ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്‌പോസിറ്റീവായ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍സബ് ഇന്‍സ്‌പെക്ടര്‍ സജീവിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പള്‍സ് എമര്‍ജന്‍സി ടീം കേരള വളണ്ടിയര്‍മാര്‍ പ്രവര്‍ത്തി ഏറ്റെടുത്തത്. പ്രസിഡന്റ് അഹമ്മദ് ബഷീര്‍, ആനന്ദന്‍ പാലപ്പറ്റ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!